റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍

July 13, 2025 - 1:59 pm

ദുബൈ | മെട്രോസ്റ്റേഷന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് യാദൃച്ഛികമായി അതുവഴി എത്തിയ ഡോക്ടര്‍ രക്ഷകനായി. ജോലി കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സമീര്‍ എന്ന യുവാവ് കുഴഞ്ഞുവീണത്. ഈ സമയത്ത് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് (ഡി ഐ പി) എന്‍ എം സി റോയല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. നീരജ് ഗുപ്ത. നടന്നുപോകുന്നതിനിടെ, ഒരുഭാഗത്ത് ജനം തടിച്ചുകൂടിയതായി കണ്ടു. പോയിനോക്കിയപ്പോള്‍ ഒരു യുവാവ് അവശനായി കിടക്കുന്നത് കണ്ടു. ഹൃദയാഘാതമാണെന്ന് വ്യക്തമായ ഉടന്‍ ഡോക്ടര്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിനെ (ഡി സി എ എസ്) വിളിച്ചറിയിച്ചു. ഇതിനിടെ സി പി ആര്‍ ആരംഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ രണ്ട് ഷോക്കുകള്‍ നല്‍കി. മൂന്നാമത്തേത് അത്യാഹിത വിഭാഗത്തിനുള്ളില്‍ വച്ചും നല്‍കി.

യുവാവ് പ്രമേഹ ബാധിതനുമായിരുന്നു

ആശുപത്രിയില്‍ ഒരു പൂര്‍ണ കോഡ് ബ്ലൂ സജീവമാക്കി. അടിയന്തര, ഐ സി യു, കാര്‍ഡിയോളജി ടീമുകള്‍ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. സമീറിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. പ്രമേഹ ബാധിതനുമായിരുന്നു യുവാവ്. ചികിത്സയ്ക്കു ശേഷം രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് വീണ്ടും എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞു.

ഡോക്ടർക്ക് നന്ദിഅറിയിച്ച് യുവാവ്

‘പ്രമേഹമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഡോക്ടര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു. ഞാന്‍ വളരെ നന്ദിയുള്ളവനാണ്.’ സുഖം പ്രാപിച്ച ശേഷം സമീര്‍ പറഞ്ഞു. തെറ്റായ ജീവിതശൈലിയാണ് യുവാക്കളില്‍ ഹൃദയാഘാതത്തിന് ഏറ്റവും വലിയ കാരണങ്ങളിലൊന്നെന്ന് ഡോ. നീരജ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *