റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി

June 20, 2025 - 6:20 am

കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം നടത്തിയത്. പണം കൈമാറിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചു..നിരവധിയാളുകൾ ഉദ്യോഗസ്ഥ സംഘത്തിനുമുമ്പില്‍ ഹാജരായി തെളിവുകള്‍ നൽകി.

കേസിന്റെ അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു
.
പാതിവില തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്ന 34 കേസുകളില്‍ 11 എണ്ണം ഇടുക്കിയില്‍നിന്നാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ നാലും കമ്പംമെട്ട്, കട്ടപ്പന, വണ്ടൻമേട്, തൊടുപുഴ, കരിമണ്ണൂർ, മറയൂർ, ഉടുമ്ബൻചോല എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത ഓരോ കേസുകള്‍ വീതവും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ 1400ല്‍ അധികം പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതില്‍ പലതും മാസ് പെറ്റീഷനുകളാണ്. നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവയുടെ രേഖാപരിശോധന നടന്നുവരുകയാണ്. എഫ്.ഐ.ആർ. ഇട്ടുകഴിഞ്ഞാല്‍ ആ കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും. കേസിന്റെ അന്വേഷണംസർക്കാർ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *