റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക ഇടപെടലും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന് ആയത്തുള്ള അലി ഖമീനി

June 18, 2025 - 5:04 pm

ടെഹ്റാൻ | ഇറാനിൽ അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് ഖമീനി നിലപാട് വ്യക്തമാക്കിയത്. ഖമേനി നേരിട്ടല്ല, ടി വി അവതാരകനാണ് പ്രസ്താവന വായിച്ചത്.

ഇറാനികൾ കീഴടങ്ങുന്നവരല്ല

അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക ഇടപെടലും തീർച്ചയായും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികൾ ഒരിക്കലും ഭീഷണിയുടെ ഭാഷയിൽ ഈ രാജ്യത്തോട് സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു .

ഇസ്റായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഖമേനിയുടെ മുന്നറിയിപ്പ്.

ഇസ്റായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഖമേനിയുടെ മുന്നറിയിപ്പ്. ഇറാൻ നിരുപാധികം കീഴടങ്ങണം എന്ന് എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടലിന് സാധ്യതയുണ്ടെന്ന സൂചനകൾക്കിടെയാണ് ഖമേനിയുടെ ശക്തമായ മറുപടി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *