ശ്രീനഗര്‍ | ചെനാബ്, അന്ചി പാലങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. .കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. വികസന പദ്ധതികള്‍ രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചതിന്റെ തെളിവാണ് ഈ പദ്ധതികളെന്ന് പ്രധാന മന്ത്രി പറഞ്ഞു. ജൂൺ 6 വെളളിയാഴ്ച ജമ്മു കശ്മീരില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
.
ഓപറേഷന് സിന്ദൂറിലൂടെ ഭീകരവാദികള്‍ക്ക് കനത്ത തിരിച്ചടി നല്കാന് ഇന്ത്യക്ക് കഴിഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭീകരപ്രവര്‍ത്തനം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാനുള്ള ശ്രമങ്ങളൊന്നും വിജയിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

