റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനൊന്നു പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാർ

June 5, 2025 - 6:46 am

ബെംഗളൂരു | ഐ പി എല്‍ ചാമ്പ്യന്മാരായ ആര്‍ സി ബിയുടെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാറും ഐ പി എല്‍ കമ്മിറ്റിയും. പോലീസിനെ പഴി പറയാനാകില്ലെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ നിയന്ത്രിക്കാവുന്നതില്‍ അധികം ആളുകളാണ് എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു.

ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍

പക്ഷെ, വിക്ടറി പരേഡിനെ കുറിച്ചോ ആരാണ് പരിപാടി സംഘടിപ്പിച്ചതെന്നോ അറിയില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. പരിപാടിയുമായി ബന്ധമില്ല. ഫൈനലിനു ശേഷം നടന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *