റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്‍വറിനെ കാണാന്‍ തയാറാവാതെ കെ സി വേണുഗോപാല്‍

May 29, 2025 - 5:48 am

കോഴിക്കോട് | കെ സി വേണുഗോപാല്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തില്ല. കോഴിക്കോട് എത്തിയ അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ തയ്യാറായില്ല. അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. താന്‍ അന്‍വറിനെ കാണുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും വിഷയം അവര്‍ നോക്കിക്കൊള്ളുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും അൻവർ

നേരത്തെ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ പി വി അന്‍വര്‍ കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള സാധ്യതകളാണ് ഇപ്പോള്‍ അടയുന്നത്. സതീശന്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയാണെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. യു ഡി എഫില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *