റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ

May 12, 2025 - 6:17 am

കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു.

പനമരം പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു

അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് അറിയുന്നത്. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറയുന്നു. മനീഷിനെ പനമരം പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *