കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്‍, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്.മെയ് 9 വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടു കൂടിയാണ് സംഭവം.
രണ്ടര പവനോളം വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും പതിനായിരത്തോളം രൂപയും കവര്‍ച്ച ചെയ്തു
ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതില്‍ വീട്ടില്‍ കുഞ്ഞമ്മയുടെ (78) വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതികൾ ആക്രമണം നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ടശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവനോളം വരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരത്തോളം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.
കുഞ്ഞമ്മയുടെ മകളുടെ ഭര്‍ത്താവായ അബീഷിന്റെ നിര്‍ദേശപ്രകാരമാണ് കവർച്ച
നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും കുഞ്ഞമ്മയുമായി അടുപ്പമുളള ആളുകളില്‍നിന്ന് വിവരങ്ങള്‍ തേടിയുമാണ് പ്രതികളിലേക്കെ ത്തിയത്. മോനുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞമ്മയുടെ മകളുടെ ഭര്‍ത്താവായ അബീഷിന്റെ നിര്‍ദേശപ്രകാരമാണ് മോനു അനില്‍ കുഞ്ഞമ്മയുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായി.