റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടത്ത് കാണാതായ മാതാവിനേയും മകനേയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം.

April 27, 2026 - 9:00 pm

 

നെടുങ്കണ്ടം | ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയം. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റേയും സ്ത്രീയുടേതുമാണ് മൃതദേഹങ്ങള്‍. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം അഴുകിയ നിലയിലാണ്.

ശാസ്ത്രീയ പരിശോധന നടത്തും

മൃതദേഹം മേരിക്കുട്ടിയുടേയും റെജിയുടേതുമാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ഇതിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിയെ വീട്ടില്‍ നിന്നും കാണാനില്ല. ഇയാള്‍ ഇരുവരേയും കൊന്ന് കുഴിച്ചിട്ടശേഷം മുങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിയെ കണ്ടെത്താനുള്ള അന്വേഷണം നെടുങ്കണ്ടം പോലീസ് .

മകളാണ് പോലീസില്‍ പരാതി നല്‍കിയത്

വീട്ടില്‍ മേരിക്കുട്ടിയും മക്കളായ റെജിയും സജിയുമാണ് താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പോലീസില്‍ പരാതി നല്‍കിയത്. മേരിക്കുട്ടിയെയും റെജിയേയും കാണാതായതില്‍ സജി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *