റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോളാര്‍ പാനല്‍ ദേഹത്ത് പതിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

May 7, 2025 - 6:15 am

കണ്ണൂര്‍ | സോളാര്‍ പാനല്‍ ദേഹത്തു വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി സി ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബൈക്കില്‍ പോകവെ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഏപ്രില്‍ 23നായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവന്‍കടവില്‍ വച്ചാണ് സോളാര്‍ പാനല്‍ ദേഹത്ത് പതിച്ചത്

ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുന്‍ അംഗം ഇ പി രാധാകൃഷ്ണന്റെയും പി സി ഷൈജയുടെയും മകനാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *