തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയും ജാഥയും നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ജോർജ് കുര്യൻ, എം.എസ് കുമാർ, ബിജു മുക്കംപാലമൂട്, സജി പാപ്പനംകോട് തുടങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർത്തവരെ വെറുതെ വിട്ടു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.യു. വിനോദ് ബാബുവാണ് പ്രതികള്‍ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്.
അഞ്ഞൂറോളം പേർ നടത്തിയ പ്രകടനം ഒട്ടേറെപ്പേർക്ക് മാർഗ്ഗ തടസമുണ്ടാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2016 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയുർവേദ കോളേജ് ജംഗ്ഷനില്‍ നിന്നു സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ അഞ്ഞൂറോളം പേർ നടത്തിയ പ്രകടനം ഒട്ടേറെപ്പേർക്ക് മാർഗ്ഗ തടസമുണ്ടാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
പ്രതികള്‍ക്ക് വേണ്ടി അഡ്വ. കമലേശ്വരം മണികണ്ഠൻ നായർ, അഡ്വ. വൈശാഖ് എം.എസ് എന്നിവർ ഹാജരായി


