റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രെഡ് പാക്കറ്റുകളിൽ ഒളിപ്പിച്ചുകടത്തിയ എം ഡി എം എ പിടികൂടി

March 23, 2025 - 8:08 pm

തിരുവനന്തപുരം | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളിൽ നിന്ന് എം ഡി എം എ പിടികൂടി. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം ഡി എം എ. . തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നാണ് 195 ഗ്രാം എം ഡി എം എ പിടികൂടിയത്. ആമച്ചല്‍ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും.

സംഘത്തിലെ മറ്റൊരാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എം ഡി എം എ കടത്തിയത്. സംഘത്തിലെ മറ്റൊരാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *