റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂർ ആമപ്പെട്ടിയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.4 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി മഫിദുല്‍ ഇസ്ലാം (32) എക്‌സൈസിന്റെ പിടിയിലായി. കാളികാവ് എക്‌സൈസ് റേഞ്ച് പാർട്ടി, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ്, മലപ്പുറം ഐ.ബി. എന്നിവയുടെ സംയുക്ത പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. ബൈക്കിലെത്തിയ അസം സ്വദേശിയെ കണ്ട് എക്‌സൈസ് സംഘം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാളുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

NDPS ആക്ട് പ്രകാരം കേസെടുത്തു

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കാളികാവ് എക്‌സൈസ് റേഞ്ചിൽ NDPS ആക്ട് പ്രകാരം കേസെടുത്തു

മലപ്പുറം ഐ ബി. ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ എസ് അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ പ്രവീണ്‍, ഇ അഖില്‍ ദാസ്, അമിത്ത്, അഫ്‌സല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമിഷ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍ സവാദ് പങ്കെടുത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *