റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി.അബ്രഹാമിനെ ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാർച്ച് 2 ഞായറാഴ്ച രാത്രി ഏറെ വൈകി നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ്.പി.എബ്രഹാം.

ഡോക്ടറെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സൂചന

ഞായറാഴ്ച വൈകീട്ട് സഹോദരനൊപ്പമാണ് ജോര്‍ജ് നെടുമ്പാശേരിയിലെ തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ എത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ച് അദ്ദേഹം ഫാമില്‍ തന്നെ തങ്ങുകയായിരുന്നു. മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡോക്ടറെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു എന്നാണ് സൂചന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *