കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു. ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളുമായി ചർച്ച നടത്തിവരികയാണ്.
സിപിഎം നേതാക്കളായ ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, പി.ജയരാജൻ,കെ.കെ.രാഗേഷ്,ശിവദാസൻ തുടങ്ങിയ നേതാക്കൾ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിലുണ്ട്.
12 ഓളം ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നുണ്ട്.
കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപ്പെട്ട് വിട്ടയച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലടക്കം 12 ഓളം ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നുണ്ട്. മെയ് 27 ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.