റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം

February 27, 2025 - 5:31 am

തിരുവനന്തപുരം: വെള്ളായണി കായല്‍ തീരത്ത് ഉണ്ടായ വൻ തീപിടിത്തത്തിൽ കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും .കത്തിനശിച്ചു. കാറ്റ് വീശുന്ന ദിശയിലേക്ക് തീ പടർന്നതിനാല്‍ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശം തീയില്‍ കത്തി. തീപിടുത്തം ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ഉടന്‍ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.വിഴിഞ്ഞത്ത് നിന്നുള്ള ഫയർ ആന്റ് റെസ്ക്യൂ സേനാംഗങ്ങൾ എത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്

അര കിലോമീറ്ററോളം കാല്‍നടയായി എത്തി

അസി. സ്റ്റേഷൻ ഓഫീസർ ജസ്റ്റിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഷിജു, പ്രദീപ്, അൻ്റു, ഹരിദാസ്, സജി എന്നിവരും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.റെസ്ക്യൂ വാഹനം എത്താൻ കഴിയാത്ത പല ഭാഗങ്ങളിലും കായലിൽ നിന്ന് വെള്ളം ശേഖരിച്ചാണ് തീ അണച്ചത്.
സേനാഗങ്ങള്‍ വിവിധ ടീമുകളായി തിരിഞ്ഞ് അര കിലോമീറ്ററോളം കാല്‍നടയായി എത്തി കായലിന്റെ വിവിധ ഭാഗങ്ങളിലെ തീ നിയന്ത്രിച്ചു.

ശക്തമായി കാറ്റ് വീശിയതും ഉണങ്ങിയ പുല്ലുകള്‍ പ്രദേശത്ത് ഉണ്ടായിരുന്നതും തീ പടരാന്‍ അനുകൂല സാഹചര്യമുണ്ടാക്കി.

പ്രദേശത്ത് ആരോ ചപ്പുചവറുകൾ കത്തിച്ചതിൽ നിന്നാണ് തീ പിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നന്നു.ശക്തമായി കാറ്റ് വീശിയതും ഉണങ്ങിയ പുല്ലുകള്‍ പ്രദേശത്ത് ഉണ്ടായിരുന്നതും തീ പടരാന്‍ അനുകൂല സാഹചര്യമുണ്ടാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *