നിലമ്പൂര്‍ :ചുങ്കത്തറയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭര്‍ത്താവ് സുധീറിനെ സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണം. അവിശ്വാസം ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് തന്നെ സുധീറിനെ ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. അവിശ്വാസം ചര്‍ച്ച ചെയ്യുന്നതിനുമുമ്പാണ് ഫോൺവഴി ഭീഷണി ഉണ്ടായത്.
.
ഫോണ്‍ സംഭാഷണത്തില്‍ ടി. രവീന്ദ്രന്‍ പറയുന്നതിങ്ങനെയാണ്:
“പാര്‍ട്ടിയെ കുത്തിയാണു പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഭാവിയില്‍ വലിയ ഗുരുതരമായ ഭവിഷ്യത്ത് നിനക്കും കുടുംബത്തിനും ഉണ്ടാകും. കരുതിയിരുന്നോ, ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല.”
സിപിഎം നേതാക്കള്‍ക്കെതിരെ പി.വി. അന്‍വറിന്റെ വെല്ലുവിളി പ്രസംഗം.
ഈ സംഭവത്തിന് പിന്നാലെ നടന്ന പൊതുയോഗത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പി.വി. അന്‍വര്‍ വെല്ലുവിളി പ്രസംഗം നടത്തി. ഫോണില്‍ ഭീഷണിപ്പെടുത്തിയ കാര്യം അന്‍വര്‍ പുറത്തു പറഞ്ഞതോടൊപ്പം, “പ്രവര്‍ത്തകര്‍ക്കു മദ്യവും ലഹരിമരുന്നും നല്‍കി ആക്രമിക്കാന്‍ പറഞ്ഞുവിടുന്ന നേതാക്കളെ അവരുടെ വീട്ടുകളില്‍ കയറി തല അടിച്ചു പൊട്ടിക്കും” എന്നും അൻവർ ഭീഷണി . മുഴക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്
