റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍

February 23, 2025 - 2:20 pm

തൃശൂര്‍: മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു..അദ്ദേഹത്തെ . എന്നും പിന്തുണച്ചിട്ടുള്ള ആളാണ് താൻഎന്നും പ്രവൃത്തികള്‍ അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തരൂരിന് ഇനിയും തിരുത്താം.

തരൂർ പാർട്ടി വിടില്ല. സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാള്‍ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂർ തന്നെ തിരുത്തക്കോട്ടെയെന്നും സുധാകരൻ വ്യക്തമാക്കി.

തരൂരിന്‍റെ വിമർശനങ്ങള്‍ കരുത്ത് നല്‍കും.

കേരളത്തില്‍ നയിക്കാന്‍ നേതാക്കള്‍ ഇല്ലെന്ന് വിമർശിക്കാം. തരൂരിന്‍റെ വിമർശനങ്ങള്‍ കരുത്ത് നല്‍കും. കെപിസിസി പ്രസിഡന്‍റ് പോരാ എന്ന അഭിപ്രായമുണ്ടെങ്കില്‍ നന്നാവാൻ നോക്കാമെന്നും കെ. സുധാകരൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *