തിരുവനന്തപുരം :കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് (കെസിസി) സംസ്ഥാന സർക്കാരിന്റെയും വനംവകുപ്പിന്റെയും അനാസ്ഥയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിന്‍റെ മുന്നിലേക്കാണ് മാർച്ച് നടത്തിയത്. മാർച്ചിനെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ സമ്മേളനം കെസിസി പ്രസിഡന്‍റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
മാർച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തുകയും തുടർന്ന് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. സമ്മേളനത്തിൽ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സില്‍വാനിയോസ് എപ്പിസ്കോപ്പ, ബിഷപ് ഡോ. ജോർജ് ഈപ്പൻ, ബിഷപ് ഡോ. സെല്‍വദാസ് പ്രമോദ്, കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് റവ. എ.ആർ. നോബിള്‍, ജനറല്‍ സെക്രട്ടറി റവ.ഡോ.എല്‍.ടി. പവിത്ര സിംഗ്, സാം കാഞ്ഞിക്കല്‍ കോർ എപ്പിസ്കോപ്പ, ഡോ. ജോസഫ് കറുകയില്‍ കോർ എപ്പിസ്കോപ്പ, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, റവ.ഡോ. എല്‍. ജെ. സാംജീസ് എന്നിവർ പ്രസംഗിച്ചു.
ബിഷപ്പുമാർക്കും രാഷ്‌ട്രീയം പറയുവാൻ അവകാശമുണ്ട്
ബിഷപ്പുമാർ രാഷ്‌ട്രീയം പറയുവാനും രാഷ്‌ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുവാനും ഉത്തരവാദിത്വമുള്ള പൗരന്മാരായ നിലയിൽ അവകാശമുണ്ടെന്ന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. വന്യജീവികളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സർക്കാർ അതിന്റെ പകരം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന തരത്തിലുള്ള നീക്കങ്ങളിലാണെന്നും ഉദ്യോഗസ്ഥർക്ക് അധികാരം നല്‍കുവാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു


