റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

January 29, 2025 - 6:24 am

കൊച്ചി: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ് നിലവിലില്ലെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്‌എച്ച്‌ഒയോടാണ് ഫെബ്രുവരി മൂന്നിനു ഹാജരാകാൻ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചത്. അതുവരെ അറസ്റ്റ് പാടില്ലെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാരനും മാതാപിതാക്കള്‍ക്കുമെതിരേ എഫ്‌ഐആര്‍ നിലവിലുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി.

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കേസെടുത്തിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്

ഇവര്‍ നേരത്തേ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കേസെടുത്തിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 16ന് ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചോദ്യംചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് പോലീസില്‍നിന്ന് നോട്ടീസ് ലഭിച്ചു. അപ്പോഴാണ് നവംബര്‍ 19ന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *