റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയില്‍ ദർശനം നടത്തി ; ഒരു സാധാരണഭക്തനായി വരിയില്‍നിന്ന് ദർശനം

January 12, 2025 - 9:27 pm

പത്തനംതിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയില്‍ ദർശനം നടത്തി. ഒരു സാധാരണഭക്തനായി മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്. കുടുംബസമേതം ആണ് ദേവന്‍ രാമചന്ദ്രന്‍ ശബരിമല ദർശനത്തിന് എത്തിയത്. ജനുവരി 11 ശനിയാഴ്ച വൈകീട്ട് ദീപാരാധനസമയത്ത് പതിനെട്ടാംപടി കയറി എത്തിയ ജസ്റ്റിസ് സന്നിധാനത്ത് ഒരു സാധാരണ ഭക്തനായി വരിയില്‍നിന്ന് മറ്റു ഭക്തർക്കൊപ്പമാണ് മുന്നോട്ടു നീങ്ങിയത്.

മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ദേഹം വേഗം മടങ്ങി

അതിനാല്‍ ദീപാരാധനയ്‌ക്കുശേഷമാണ് അയ്യപ്പനെ ദർശിച്ചത് . ദർശനം കഴിഞ്ഞ് മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ദേഹം വേഗം മടങ്ങുകയും ചെയ്തു.ദർശന ശേഷം അദ്ദേഹത്തെ കാത്ത് നിന്ന മാധ്യമപ്രവർത്തകരോട് ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. മറ്റു പ്രതികരണങ്ങള്‍ നടത്തിയില്ല. ദർശനംകഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *