റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎമ്മിനെ വെല്ലുവിളിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

December 8, 2024 - 8:43 pm

കണ്ണൂർ: സിപിഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാൻ ഒറ്റരാത്രി കൊണ്ട് സാധിക്കുമെന്നും അതിന് കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നും കെ സുധാകരൻ എം.പി. പറഞ്ഞു. പിണറായിയില്‍ അജ്ഞാതർ അടിച്ചുതകർത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുധാകരൻ. പിണറായി വേണ്ടുട്ടായിയിലെ ഓഫീസ് തകർത്തത് സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഇവിടെയുള്ള കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസാണ് അടിച്ചുതകർത്തത്. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാൻ കഴിയുമെന്ന് കെ സുധാകരന്‍ പ്രസംഗത്തിനിടെ വെല്ലുവിളിച്ചു. 2024 ഡിസംബർ 7നായിരുന്നു പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ തകർത്തത്.

പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും ഞങ്ങള്‍ക്ക് അറിയാമെന്ന് കെപിസിസി അധ്യക്ഷൻ

‘അക്രമത്തെ ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാൻ തയ്യാറാണ്. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും ഞങ്ങള്‍ക്ക് അറിയാം. സിപിഎമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത്‌ പിള്ളേര്‍ മാത്രം മതി’ കെപിസിസി അധ്യക്ഷൻ പറഞ്ഞു.

സിപിഎമ്മിനെ തന്നെയാണ് കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നിർത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെയും കെ സുധാകരൻ വിമർശിച്ചു. പിണറായി വിജയൻ അന്തസുള്ള നേതാവിന്റെ മാന്യത പഠിക്കാൻ തയ്യാറാവണം എന്നായിരുന്നു സുധാകരൻ ആവശ്യപ്പെട്ടത്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ പറയണം. ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് കാണിച്ചു തരാം’ സുധാകരൻ പറഞ്ഞു.ഡിസംബർ 7 ന് നടന്ന കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമികള്‍ ഓഫീസ് അടിച്ചു തകർത്തത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാനപ്പെട്ട വാതില്‍ തീയിട്ട് നശിപ്പിക്കാനും ശ്രമം നടന്നിരുന്നു. സംഭവത്തില്‍ സിപിഎമ്മിനെ തന്നെയാണ് കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നിർത്തുന്നത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *