ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: ഡോ. സിസ തോമസ് ഡിജിറ്റല്‍ സർവകലാശാലയുടെയും ഡോ. ശിവപ്രസാദ് സാങ്കേതിക സർവകലാശാലയുടെയും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു. സിസ തോമസിനെതിരെ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഡോ. ശിവപ്രസാദിനെതിരെ ഒരു സംഘം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധിച്ചവർ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ അടിക്കുകയും ചെറുക്കുകയും ചെയ്തു.

ശിവപ്രസാദിന്‍റെ നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയില്‍ ഹർജി നല്‍കിയെങ്കിലും സ്റ്റേ നല്‍കാൻ കോടതി വിസമ്മതിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →