മുനമ്പം വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണെന്ന് ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി

തൃശൂർ: വഖഫ് വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചാരണങ്ങളാണെന്നു ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി.ഒരു ഭൂമി മുസ്‌ലിമിന്‍റെ ആണെങ്കില്‍ അതു വഖഫ് ഭൂമിയാണെന്നും പിന്നീട് അതാകെ പ്രശ്നമാകുമെന്നുമുള്ള രീതിയിലാണു പ്രചാരണങ്ങള്‍.
മുനമ്പം വിഷയത്തില്‍ നടക്കുന്നതു തെറ്റായ പ്രചരണങ്ങളാണ്. അവിടെനിന്ന് ഒരാളെപ്പോലും ഒഴിപ്പിക്കണമെന്ന് അഭിപ്രായമില്ല. അവിടത്തെ യാഥാർഥ്യം ഉള്‍ക്കൊണ്ടും പ്രദേശവാസികളുടെ അവകാശങ്ങള്‍ മാനിച്ചുകൊണ്ടും മാന്യമായ പുനരധിവാസം നല്‍കിയും വഖഫിന്‍റെ സംരക്ഷണം എങ്ങനെ നടപ്പാക്കണമെന്നതാണ് എപ്പോഴും തങ്ങള്‍ സംസാരിക്കുന്നതെന്ന് അബ്ദുല്‍ ഹക്കീം നദ്‌വി പറഞ്ഞു.

പാലക്കാട്ട് യുഡിഎഫിന് വോട്ടു നല്‍കി

പാലക്കാട്ട് യുഡിഎഫിനു ജമാ അത്തെ ഇസ്‌ലാമി വോട്ടു നല്‍കിയെന്ന വിഷയത്തില്‍, അതു പരസ്യമായ കാര്യമാണെന്ന് നദ്‌വി പറഞ്ഞു. മാറിവന്ന രാഷ്‌ട്രീയസാഹചര്യമാണ് അതിനിടയാക്കിയത്. ആരെങ്കിലും പറഞ്ഞിട്ട് ആർക്കെങ്കിലും വോട്ടുനല്‍കുന്ന രീതി തങ്ങള്‍ക്കില്ല. നിലവില്‍ പലരും തള്ളിപ്പറയുന്നുണ്ടാകും. പക്ഷേ, അവർക്കും തങ്ങള്‍ വോട്ട് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തണം

നിലവില്‍ രാജ്യത്തു വേരുറപ്പിക്കുന്ന സംഘപരിവാർ വർഗീയതയെ ചെറുക്കാൻ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിനേ കഴിയുകയുള്ളൂവെന്നു മനസിലാക്കാക്കിയാണ് അവർക്കു തങ്ങള്‍ പിന്തുണ നല്‍കുന്നതെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തണമെന്നും ജമാ അത്തെ ഇസ്‌ലാമി കേരള സെക്രട്ടറി കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →