റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ : സഹയാത്രികരുടെ ഇടപെടലില്‍ വൻ അപകടം ഒഴിവായി

November 21, 2024 - 8:53 pm

ഡാലസ്: .മില്‍വൌക്കീയില്‍ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ വിമാനത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍.വിമാനം . 38000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ചു. സഹയാത്രികരുടെ ഇടപെടലില്‍ വൻ അപകടം ഒഴിവായി. 2024 നവംബർ 19 ചൊവ്വാഴ്ചയാണ് സംഭവം. തനിക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ ബഹളം

യുവാവ് ക്രൂ അംഗങ്ങളെ സമീപിച്ച്‌ ക്യാബിൻ ഡോർ തുറക്കണമെന്ന് ആവശ്യപ്പെട്ടു.

മില്‍വൌക്കീയില്‍ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈനിന്റെ എയർബസ് 1915 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കാനഡയില്‍ നിന്നുള്ള യുവാവ് ക്രൂ അംഗങ്ങളെ സമീപിച്ച്‌ ക്യാബിൻ ഡോർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ച എയർ ഹോസ്റ്റസിനോട് ഇയാള്‍ ദേഷ്യപ്പെടുകയും ബഹളമുണ്ടാക്കി ക്യാബിൻ ഡോറിന് സമീപത്തേക്ക് നീങ്ങുകയും ചെയ്തതോടെ സഹയാത്രികർ ഇടപെടുകയായിരുന്നു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇയാളെ സഹയാത്രക്കാർ പിടിച്ച്‌ വച്ച്‌ കൈ കാലുകളില്‍ ഡക്റ്റ് ടേപ്പ് വച്ച്‌ ബന്ധിച്ച്‌ സീറ്റില്‍ ഇരുത്തിയതിന് പിന്നാലെയാണ് വലിയ ആശങ്കയ്ക്ക് വിരാമം ആയത്. എയർ ഹോസ്റ്റസിനെ ഇടിച്ച്‌ വീഴ്ത്തിയാണ് ഇയാള്‍ ക്യാബിൻ ഡോറിന് സമീപത്തേക്ക് എത്തിയത്. . ഡാലസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ ഇയാളെ വീല്‍ചെയറില്‍ ഇരുത്തിയാണ് വിമാനത്തിന് പുറത്തേക്ക് എത്തിച്ചത്. പിന്നാലെ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചു. .

യാത്രക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈത്തണ്ടയിലും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നാണ് സംഭവത്തേക്കുറിച്ച്‌ അമേരിക്കൻ എയർലൈൻ അധികൃതർ പ്രതികരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *