റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസ് സ്റ്റേഷനില്‍ സഹായാഭ്യർത്ഥനയുമായെത്തിയ വിപിൻനാഥിനെ കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച്‌ ജനമൈത്രി പൊലീസ്

November 21, 2024 - 5:21 am

അടൂർ: അപകടത്തേ തുടർന്ന് അവശനായി അടൂർ പൊലീസ് സ്റ്റേഷനില്‍ സഹായാഭ്യർത്ഥനയുമായെത്തിയ ഏനാത്ത് സ്വദേശിയായ വിപിൻനാഥിനെ ജനമൈത്രി പൊലീസ് കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച്‌ സംരക്ഷണം നല്‍കി.ഹെവിഡ്യൂട്ടി വാഹനങ്ങള്‍ ഓടിച്ച്‌ ജീവിതമാർഗം കണ്ടെത്തിയിരുന്ന വിപിൻനാഥ് ലോറിയില്‍നിന്ന് വീണാണ് വലതു കൈയ്ക്ക് സ്വാധീനമില്ലാതെ തൊഴില്‍ ചെയ്യുവാൻ കഴിയാതെ വന്നത്. അച്ഛനും അമ്മയും മരിച്ചപോയ വിപിൻനാഥിന്റെ ഭാര്യയും ഉപേക്ഷിച്ചു പോയി.

ജനമൈത്രി പിങ്ക് പൊലീസ് ഉദ്യോഗസ്ഥരും എ എസ്‌ഐ മാരുമായ എം ബീന,റഷീദ ബീഗം, മഞ്ചമോള്‍, ഗാന്ധി ഭവൻ ഭാരവാഹികളായ പി.സോമൻപിള്ള, ഷീലജയകുമാർ, ഗീത, ഹരിപ്രസാദ്, ഹർഷകുമാർ, കുടശനാട് മുരളി എന്നിവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *