റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് സർക്കാർ

November 21, 2024 - 5:33 am

തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ധനവകുപ്പ്..കോവിഡിന്‍റെ പേരിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സർക്കാർ ഓഫീസുകളിലെ ഫർണിച്ചർ , വാഹനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ചെലവുകള്‍ക്കാണ് നിയന്ത്രണമുളളത്. കഴിഞ്ഞ നവംബർ എട്ടുമുതല്‍ ഒരുവർഷത്തേക്കാണ് നിയന്ത്രണം നീട്ടിയത്.

സാമ്പത്തിക നിയന്ത്രണം സെക്രട്ടേറിയറ്റിന് ബാധകമല്ല

എന്നാല്‍ സെക്രട്ടേറിയറ്റിന് സാമ്പത്തിക നിയന്ത്രണം ബാധകമല്ല. സെക്രട്ടേറിയറ്റില്‍ മുഖം മിനുക്കല്‍ ജോലികള്‍ ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും അടക്കമുള്ളവരുടെ ഓഫീസ് ഉള്‍ക്കൊള്ളുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ഇപ്പോഴും പെയിന്‍റിംഗ് ജോലികള്‍ തുടരുകയാണ്.

സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഒരുക്കാതെ പെയിന്‍റിംഗ് ജോലികള്‍

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഒരുക്കാതെയാണ് സെക്രട്ടേറിയറ്റില്‍ പെയിന്‍റിംഗ് ജോലികള്‍ നടത്തുന്നതെന്നും പരാതിയുണ്ട്. സാധാരണ സർക്കാർ ഓഫീസുകളിലൊന്നും പെയിന്‍റിംഗ് ജോലികള്‍ നടത്താൻ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റില്‍ മുഖം മിനുക്കല്‍ ജോലികള്‍ തകൃതിയായി നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *