ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിനു നേർക്ക് നടന്ന ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബ്രാംപ്ടണ്‍ സ്വദേശിയായ ഇന്ദ്രജിത് ഗോസല്‍ (35) എന്നയാളാണ് അറസ്റ്റിലായത്.. കാനഡയിലെ സിഖ് ഫോർ ജസ്റ്റീസ് കോഓർഡിനേറ്ററാണ് ഗോസല്‍.
ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഗോസലിനെ പിന്നീട് ഉപാധികളോടെ വിട്ടയിച്ചു.. കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയായിരുന്നു ഗോസലെന്ന് പോലീസ് പറയുന്നു.

