റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ.ഡി.എം നവീന്‍ ബാബു തന്നോട്‌ കൈക്കൂലി ചോദിച്ചിട്ടില്ലെന്ന്‌ റിട്ട. അധ്യാപകന്‍ ഗംഗാധരന്റെ വെളിപ്പെടുത്തൽ

October 21, 2024 - 5:12 am

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു തന്നോട്‌ കൈക്കൂലി ചോദിച്ചിട്ടില്ലെന്ന്‌ റിട്ട. അധ്യാപകന്‍ ഗംഗാധരന്‍.
ഗംഗാധരനില്‍ നിന്ന്‌ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച്‌ ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്‌.

നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തില്‍ നീതി കാട്ടിയില്ല

2024 സെപ്‌തംബര്‍ നാലിനാണ്‌ താന്‍ വിജിലന്‍സില്‍ ആറു പേജുളള പരാതി നൽകിയത്. കൈക്കൂലിയുമായി ബന്ധപ്പെട്ട്‌ ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്‌. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തില്‍ നീതി കാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച്‌ പരിഹരിക്കാവുന്ന പ്രശ്‌നമേയുണ്ടായിരുന്നുള്ളൂവെന്നും ഗംഗാധരന്‍ പറഞ്ഞു

കൈക്കൂലി ചോദിച്ചുവെന്ന്‌ താന്‍ പറഞ്ഞിട്ടില്ല

സ്‌ഥലത്തെ മണ്ണ്‌ നീക്കുന്നതിന്‌ എതിരായ സ്‌റ്റോപ്‌ മെമ്മോയുമായി ബന്ധപ്പെട്ടാണ്‌ എ.ഡി.എമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക്‌ അതൃപ്‌തി തോന്നിയെന്നും അത്‌ അറിയിച്ചിരുന്നെന്നും ഗംഗാധരന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എ.ഡി.എം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന്‌ താന്‍ പറഞ്ഞതായും ഗംഗാധരന്‍ സമ്മതിച്ചു. എന്നാല്‍, കൈക്കൂലി ചോദിച്ചുവെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ പ്രതികരിച്ചു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *