റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പുരിൽ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ് , ആർക്കും പരിക്കില്ല

October 18, 2024 - 6:06 am

.ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.കൗട്രക് ഗ്രാമത്തിലായിരുന്നു വെടിവയ്പുണ്ടായത്. കാംഗ്പോക്പിആ ഗ്രാമത്തില്‍നിന്നെത്തിയ സംഘമാണ് ആദ്യം വെടിവയ്പു നടത്തിയത്. വില്ലേജ് വോളന്‍റിയർമാർ തിരിച്ചു വെടിവച്ചു. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. കഴിഞ്ഞമാസം കൗട്രക്കില്‍ ഡ്രോണ്‍ ബോംബ് ആക്രമണം നടന്നിരുന്നു.

മണിപ്പുർ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ മെയ്തെയ്, കുക്കി വിഭാഗങ്ങളിലെ ഇരുപതോളം എംഎല്‍എമാർ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചർച്ച നടത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *