റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു

October 16, 2024 - 5:05 am

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 15 ന് താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ ഇന്ത്യ എന്നീ വിമാനങ്ങളാണ് ബോംബ് ഭീഷണി കാരണം താഴെ ഇറക്കിയത്.. 48 മണിക്കൂറിനിടെ ആറ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു.

ഒടുവില്‍ ബോംബ് ഭീഷണി നേരിട്ടത് സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ്

സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഒടുവില്‍ ബോംബ് ഭീഷണി നേരിട്ടത്. വിമാനം സുരക്ഷിതമായി സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സിംഗപ്പൂർ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ സുരക്ഷയ്ക്ക് അകമ്പടിയായി പറന്നു. ദമാമില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടു.. വിമാനം ജയ്പൂരില്‍ അടിയന്തര ലാൻഡിങ് നടത്തി.

വിശദമായ പരിശോധന തുടരുന്നു

നേരത്തെ എയർ ഇന്ത്യയുടെ ദില്ലി – ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനവും യാത്രക്കാരെയും വീണ്ടും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ലെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. വിശദമായ പരിശോധന തുടരുന്നതായും യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും കമ്പനി വാർത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *