വീഴ്ച തിരുത്തും: എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വീഴ്ച മനസിലാക്കി തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. യാത്രക്കാരുടെ പെരുമാറ്റദൂഷ്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ചും വിമാനജീവനക്കാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കുമെന്നു കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയര്‍ …