.നോര്‍മന്‍ഡി: ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ പുരാവസ്തു ഗവേഷകര്‍ക്കു ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ എഴുതിയിട്ടിരുന്ന സന്ദേശം ലഭിച്ചു.പ്രദേശത്ത് നടന്ന ഖനനത്തിനിടെയാണ് കുപ്പി കണ്ടെത്തിയത്. കുപ്പിയിലടച്ച സന്ദേശത്തിന് ഇരുനൂറ് വര്‍ഷം പഴക്കം.
ഉണ്ട്. ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ തന്നെ ഇത് 1825ല്‍ കുഴിച്ചിട്ടതാണെന്ന് രേഖപ്പെടുത്തിയിരുന്നു.
1825 ജനുവരിയില്‍ പി.ജെ. ഫെരറ്റ് എന്ന ഡിപ്പെ സ്വദേശി ഇവിടെ ഖനനം നടത്തിയിരുന്നു. സിറ്റി ഡി ലൈംസ് അല്ലെങ്കില്‍ സീസര്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഈ വിശാലമായ പ്രദേശത്ത് അദ്ദേഹം അന്വേഷണങ്ങള്‍ തുടരുന്നു എന്നാണ് കുപ്പിയിലെ കടലാസില്‍ എഴുതിയിരിക്കുന്നത്.
ഗവേഷകര്‍ ഇതിന് ടൈം ക്യാപ്സ്യൂള്‍ എന്ന ചെല്ലപ്പേരിട്ടു.
പരിശോധന നടത്തി ഈ കാലഘട്ടത്തിലെ കുപ്പിയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഗവേഷകര്‍ വിവരം പുറത്തുവിട്ടത്. ഫെരറ്റ് എന്നയാള്‍ ജീവിച്ചിരുന്നതായും അദ്ദേഹം ഖനനം നടത്തിയിരുന്നതായും കാണിക്കുന്ന രേഖകളും ഇവര്‍ക്ക് ലഭിച്ചു. ടൈം ക്യാപ്സ്യൂള്‍ എന്നാണ് ഗവേഷകര്‍ ഈ കുപ്പിയിലെ സന്ദേശത്തിനു നല്‍കിയിരിക്കുന്ന ചെല്ലപ്പേര്