മുഖ്യമന്ത്രി എഡിജിപിയെ കൈവിട്ടു ; ആര്‍എസ്‌എസ്‌ -എഡിജിപി കൂടിക്കാഴ്‌ചയില്‍ അന്വേഷണത്തിന്‌ ഉത്തരവ്‌

തിരുവനന്തപുരം : ആര്‍എസ്‌എസ്‌ നേ?താക്കളുമായി എഡിജിപി എം.ആര്‍. അജിത്‌കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ ഡിജിപിക്ക്‌ അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.പ്രമുഖ ആര്‍എസ്‌എസ്‌ നേതാക്കളായ . ആര്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹെസബാളെ, ആര്‍.എസ്‌.എസ്‌ നേതാവ്‌ റാം മാധവ്‌ എന്നിവരുമായി ദിവസങ്ങളുടെ ഇടവേളകളില്‍ ഡിജിപി അജിത്‌കുമാര്‍ ന?ട?ത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ചാണ്‌ അന്വേഷണം നടക്കുക. . എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

ഉത്തരവ്‌ പുറത്തിറങ്ങുന്നത്‌ ആരോപണം വന്ന്‌ 20 ദിവസത്തിനുശേഷം

ആരോപണം വന്ന്‌ ഇരുപത്‌ ദിവസത്തിന്‌ ശേഷം സെപ്‌തംബര്‍ 25നാണ്‌ ഉത്തരവ്‌ പുറത്തിറങ്ങുന്നത്‌. മുന്നണിയോഗ?ത്തില്‍ മുഖ്യമന്ത്രി അനേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പടെ തളളിയ മുഖ്യമന്ത്രി എഡിജിപിക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്‌ വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്നുമാണ്‌ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്‌ .

മുഖ്യമന്ത്രിയുടെ മദ്ധ്യസ്ഥനായി എഡിജിപി

ആര്‍.എസ്‌.എസ്‌ .നേതാക്കളെ എഡിജിപി അജിത്‌കുമാര്‍ സന്ദര്‍ശിച്ചവിവരം പുറത്തുവന്നതോടെയാണ്‌ പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്‌. മുഖ്യമന്ത്രിയുടെ മദ്ധ്യസ്ഥനായാണ്‌ എഡിജിപി ആര്‍.എസ്‌.എസ്‌ നേതാക്കളെ കണ്ടതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. കൂടികാഴ്‌ച രാഷ്ട്രീയ വിഷയമാണെന്നും എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന്‌ ഉടന്‍ മാറ്റി നിര്‍ത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം കഴിയുന്നതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന നിലപാടാണ്‌ . മുഖ്യമന്ത്രി സ്വീകരിച്ചത്‌.

എം വിന്‍സെന്റ്‌ എംഎല്‍എയും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു..

എഡിജിപി- ആര്‍.എസ്‌എസ്‌ കൂടിക്കാഴ്‌ച സംബന്ധിച്ച അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എം വിന്‍സെന്റ്‌ എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക്‌ ഉത്തരവ്‌ നല്‍കാന്‍ വൈകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ കോണ്‍?ഗ്രസ്‌ ഔദ്യോ?ഗികമായി പരാതി നല്‍കിയത്‌.

വിവരാവകാശ നിയമപ്രകാരം പോലീസ്‌ മറുപടിയും സര്‍ക്കാരിന്‌ തലവേദനയായി.

ഒരുതരത്തിലുളള അന്വേഷണവും നടക്കുന്നില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരം പോലീസ്‌ മറുപടി നല്‍കിയതും സര്‍ക്കാരിന്‌ തലവേദനയായിരുന്നു. മറുപടി നല്‍കിയ ഉദ്യോ?ഗസ്‌ഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.പിന്നാലെയാണ്‌ അന്വേഷണത്തിന്‌ ഉത്തരവായിരിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം