.തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഉന്നയിച്ച പരാതികളിൽ പി. ശശിക്കെതിരെ പാർട്ടി അന്വേഷണമുണ്ടാകില്ല. സെപ്തംബർ 25ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി അൻവർ പുറത്തുവിട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്
അൻവർ നിയമവിരുദ്ധമായ കാര്യ.ങ്ങൾ ആവശ്യപ്പെട്ടു എന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ അൻവർ ചോർത്തി പുറത്തുവിട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം മാനിക്കാതെ വാർത്താ സമ്മേളനം നടത്തിയതും നീരസത്തിനിടയാക്കി.
എം.ആർ. അജിത്കുമാറിനെതിരെ തിരക്കിട്ട് നടപടികൾ വേണ്ടെന്ന് .
എഡിജിപി എം.ആർ. അജിത്കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു. എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും നടക്കുന്ന സാഹചര്യത്തിൽ ഇതിൻറെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റാമെന്നാണ് തീരുമാനം.
അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് പാർട്ടിയെ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നുമുള്ള അൻവറിന്റെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി.