തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ് പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും.
പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ കളക്ട ര്‍ക്ക് പ രാതി നല്‍ല്കാം
ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീമിലിറ്റേഷന്‍ കമ്മീഷന്‍ നവംബര്‍ 16ന് പ്രസിദ്ധീകരിക്കും.അന്നുമുതല്‍ 2024 ഡിസംബര്‍ ഒന്നുവരെ കരട് റിപ്പോര്‍ട്ടിനെക്കുറിച്ചുളള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്.ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടും രജിസ്‌റ്റേര്‍ഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നല്‍കാം.
എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍ നിണയിക്കും
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍ നിണയിക്കും വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് തയാറാക്കി ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കാനുളള ചുമതലജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്കാണ്. പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാര്‍ഡുകളുണ്ടാവും. ജില്ലാപഞ്ചായത്തുകളില്‍ ഇത് യഥാക്രമം 17ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റിികളില്‍ ഏറ്റവും കുറഞ്ഞത് 26ഉം കൂടിയത് 53 വാര്‍ഡുകളും ഉണ്ടാവും.കോര്‍പ്പറേഷനുകളില്‍ ഇത് യഥാക്രമം 56ഉം 101ഉം ആണ്.
പുനര്‍വിഭജനം 2011ലെ സെന്‍സസ്‌പ്രകാരമുളള ജനസംഖ്യാടിസ്ഥാനത്തില്‍
സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23,612 ആകും. നിലവില്‍ ഇത് 21,900ആണ്. 2011ലെ സെന്‍സസ്‌പ്രകാരമുളള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍ നിശ്ചയിച്ചിച്ചുളളത്.
87 മുനിസിപ്പാലിറ്റികളിലെ നിലവിലുളള 3113വാര്‍ഡുകള്‍ 3241 ആയും ആറുകോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും 941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും 14 ജില്ലാപഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിക്കും.