കുന്നംകുളം നഗരസഭ മുന്‍ വനിതാ കൗണ്‍സിലറെയും, മകനെയും ലഹരി മാഫിയ സംഘം വീടു കയറി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ .
നഗരസഭ മുന്‍ വനിതാ കൗണ്‍സിലർ ബീന ലിബിനിയെയും മകൻ നിഖിലിനെയുമാണ്
ആക്രമിച്ചത്.
സംഭവത്തിൽ അടുപ്പുട്ടി സ്വദേശി കണ്ണനായ്ക്കൽ ഷാജു (40) പോർക്കളേങ്ങാട് കാരാടേത്ത് സനൽ (22) എന്നിവരെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ സംഘത്തെ കണ്ട് വീടിന് പുറത്തിറങ്ങിയ നിഖിലിനെ ലഹരി മാഫിയ സംഘം ആക്രമിക്കുകയായിരുന്നെന്നും തടയാന്‍ ചെന്ന മുന്‍ കൗണ്‍സിലര്‍ കൂടിയായ മാതാവ് ബീന
ലിബിനിയെയും സംഘം അക്രമിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ നിഖിലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം അഡിഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.



