റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ

November 28, 2023 - 5:24 am

മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിർച്വൽ ക്യു വഴി മാത്രം ദർശനം നേടിയത് എഴുപത്തിനായിരത്തിനുമേൽ ഭക്തരാണ്. തിങ്കളാഴ്ച്ച ഓൺലൈൻ ആയി മാത്രം വേർച്വൽ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 67, 097 ഭക്തരാണ്.

പമ്പയിൽ സ്പോട് രജിസ്ട്രേഷൻ സംവിധാനം ഉൾപ്പെടുത്താതെ ഉള്ളതാണ് ഇത്. വരും ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് വർധിക്കും എന്നാണ് കണക്ക്കൂട്ടൽ. അത് മുന്നിൽ കണ്ട് വേണ്ട സജീകരണങ്ങൾ ഭക്തർക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്‌.

അയ്യപ്പ ദർശനത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്കായി വേണ്ട നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പോലീസും മറ്റ് അടിയന്തരസേവന സേനകളും ചേർന്ന് ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം അയ്യപ്പന്മാർക്ക് പ്രദാനം ചെയ്യുകയാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സർക്കാർ ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *