റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെറസിലെ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍; യുവാവ് പിടിയില്‍

November 25, 2023 - 10:36 am

ആലപ്പുഴ: ചേര്‍ത്തലയില്‍ വീടിന്റെ ടെറസില്‍ വളര്‍ത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ 23 വയസ്സുള്ള ഫ്രാന്‍സിസ് പയസ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി സുരേഷ്, ബെന്നി വര്‍ഗീസ്, ഷിബു പി ബഞ്ചമിന്‍, സിഇഒമാരായ കെആര്‍ രാജീവ്, അരൂണ്‍ എപി, വിഷ്ണുദാസ്, ആകാശ് നാരായണന്‍, അമല്‍ രാജ്, അശ്വതി, വിനോദ് കുമാര്‍ എന്നിവരാണ് പങ്കെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *