റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോക്ടറെ പ്രതി ചേർത്തെങ്കിലും തുടർനടപടി റിപ്പോർട്ട് ലഭിച്ചശേഷമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങിനെ അറിയിച്ച് പോലീസ്

February 24, 2026 - 8:16 pm

മാനന്തവാടി : വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ടും ലഭിച്ചശേഷമേ പ്രതിയ്ക്ക് എതിരെ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മാനന്തവാടി ഡിവൈഎസ്പി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിനെ അറിയിച്ചു.

മാനന്തവാടി ഡിവൈഎസ്പി അഡ്വ. കുളത്തൂർ ജയ്‌സിങിന് നൽകിയ മറുപയിലാണ് നടപടി സ്വീകരിക്കില്ലെന്ന് വ്യക്തത നൽകുന്നത്.

ചികിത്സാപിഴവ് തെളിവിൻ്റെ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് പ്രസ്തുത സംഭവത്തിൽ ഡോക്ടറെ പ്രതിചേർത്ത നടപടിയ്ക്ക് എതിരെ ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതി വയനാട് ജില്ലാപോലീസ് മേധാവിയ്ക്ക് അന്വേഷണത്തിന് കൈമാറിരുന്നു. മാനന്തവാടി ഡിവൈഎസ്പി പ്രസ്തുത പരാതിയിൽ അഡ്വ. കുളത്തൂർ ജയ്‌സിങിന് നല്കിയ മറുപടി കത്തിലാണ് റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് പ്രതിസ്ഥാനത്തുള്ള ഡോക്ടർക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്ന് വ്യക്തത നല്കുന്നത്.

ദേവി എന്ന സ്ത്രീയുടെ ശരീരത്തിനകത്ത് നിന്നാണ് തുണികഷണം പുറത്ത് വന്നത്.

മാനന്തവാടി പാറവിള വീട്ടിലെ ദേവി എന്ന സ്ത്രീയുടെ ശരീരത്തിനകത്ത് നിന്നാണ് തുണികഷണം പുറത്ത് വന്നത്. ചികിത്സാപിഴവ് ആരോപിച്ചതോടെ മാനന്തവാടി പോലീസ് ഡോക്ടറെയും നേഴ്സിനെയും പ്രതിയാക്കി കഴിഞ്ഞ മാസം കേസ് എടുത്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *