റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ഇഡി

October 20, 2023 - 6:24 am

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ഇഡി കോടതിയിൽ. ഇതു സംബന്ധിച്ച ശബ്ദരേഖ കൈവശമുണ്ടെന്ന് ഇഡി കേടതിയിൽ വ്യക്തമാക്കി.

അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു. രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. എന്നാൽ പരസ്പര വിരുദ്ധ കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന നിലപാടിലാണ് അരവിന്ദാക്ഷൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *