റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്‌ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

October 11, 2023 - 7:05 pm

പാലക്കാട്: വീട്ടിലെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറിക്ക് തീപിടിച്ചു. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പാലക്കാട് പൊൽപ്പുള്ളി വേർകോലി ബി ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.

ഷാജു പനിയായി കിടപ്പിലായിരുന്നു. ഫോൺ ചാർജ് ചെയ്യാൻ വെച്ചശേഷം പുറത്തുപോയപ്പോഴായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിക്കുകയും വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്ക് വീണതോടെയാണ് തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തീയറ്റർ, അലമാര, ടി വി, പഴ്സിലുണ്ടായിരുന്ന പാൻ കാർഡ്, ലൈസൻസ്, 5500 രൂപ എന്നിവ കത്തിനശിച്ചതായി ഷാജു പറഞ്ഞു.അപകടസമയത്ത് ഭാര്യയും രണ്ട് മക്കളുമുൾപ്പെടെ പുറത്തായിരുന്നതിനാൽ ആർക്കും പരിക്കില്ല. തീയണയ്ക്കുന്നതിനിടെ ഷാജുവിന്റെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷാജു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *