മുംബൈ: ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി സൈബർ തട്ടിപ്പിന് ഇരയായി. നടന് ഒന്നരലക്ഷം രൂപ നഷ്ടമായി. ഫോണിൽ വന്ന ലിങ്കിൽ ഒരു ലിങ്ക് ക്ലിക് ചെയ്തതോടെയാണ് നടന് പണം നഷ്ടമായത്. സംഭവത്തിൽ നടൻ നൽകിയ പരാതിയിൽ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ബാങ്കിൽ നിന്ന് നടന് സന്ദേശം വന്നു. സന്ദേശത്തിനൊപ്പം ഉണ്ടായിരുന്ന ലിങ്ക് ക്ലിക്ക് ചെയ്തതോടെ ബാങ്കിന്‍റേതെന്ന് അവകാശപ്പെടുന്ന വ്യാജ പേജ് തുറന്നു. ഇതിന് പിന്നാലെ സൈബർ തട്ടിപ്പുകാരൻ അഫ്താബിനെ അജ്ഞാത നമ്പറിൽ വിളിച്ച് മൊബൈൽ നമ്പറും പിൻ നമ്പറും നൽകാൻ ആവശ്യപ്പെട്ടു. പിൻ നൽകിയ ഉടൻ അഫ്താബിന്‍റെ അക്കൗണ്ടിൽ നിന്ന് 1,49,999 രൂപ കുറഞ്ഞു.
സാമ്പത്തിക തട്ടിപ്പിൽ ഐ.പി.സി 420, ഐ.ടി നിയമ പ്രകാരം കണ്ടാലറിയാത്ത വ്യക്തിക്കെതിരെയാണ് കേസെടുത്തത്.




