റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 2021 മേയ് മുതൽ 2023 സെപ്തംബർ വരെ 571 കേസുകളാണ് പൊലീസ് എടുത്തത്. ഇതിൽ കൊലപാതകം അടക്കമുള്ള കേസുകളുണ്ട്. ലഹരി വിൽപ്പനയെ തുടർന്ന് പിടികൂടപ്പെട്ടവരുടെ എണ്ണവും കൂടുതലാണ്

കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ള എറണാകുളത്ത് 1,288 കേസുകളുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് – 13 എണ്ണം. തിരുവനന്തപുരം – 57, കൊല്ലം – 52, പത്തനംതിട്ട – 40, ആലപ്പുഴ- 103, കോട്ടയം – 60, ഇടുക്കി – 59, തൃശൂർ- 431, പാലക്കാട് – 29, കോഴിക്കോട് – 81, കണ്ണൂർ – 251, കാസർകോട് – 57 എന്നിങ്ങനെയാണ് കേസുകൾ. റെയിൽവേ എടുത്തത് 49 കേസുകളാണ്.അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിനും തൊഴിലാളികളുടെ വിവര ശേഖരണത്തിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ആവാസ് പദ്ധതി പ്രകാരം ജില്ലയിൽ 29,856 അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതിനപ്പുറം അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് പൊലീസിലും തൊഴിൽ വകുപ്പിലുമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *