റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്ദേഭാരതിന് ഇക്കുറിയും മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

September 21, 2023 - 11:29 am

മലപ്പുറം: കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചപ്പോഴും മലപ്പുറത്തിന് നിരാശ. ഇക്കുറിയും വന്ദേഭാരത് ട്രെയിനിന്റെ സ്റ്റോപ്പുകളുടെ പട്ടികയിൽ ജില്ലയിലെ പ്രധാന സ്റ്റോപ്പായ തിരൂരിനെ അവ​ഗണിച്ചതാണ് നിരാശക്ക് കാരണം. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനും തിരൂരിൽ സ്റ്റോപ്പില്ല. വന്ദേഭാരതിന്റെ ആദ്യ ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ഷൊറണൂരിൽ സ്റ്റോപ് അനുവദിക്കുകയും തിരൂരിനെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും എല്ലായിടത്തും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു റെയിൽവേയുടെ നിലപാട്.

രണ്ടാം വന്ദേഭാരത് പ്രഖ്യാപിച്ചപ്പോഴും തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും സ്റ്റോപ് അനുവദിച്ചില്ല. എന്നാൽ, ഷൊറണൂരിൽ സ്റ്റോപ് അനുവദിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ഒരിടത്തും രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കും സ്റ്റോപ്പില്ല. വന്ദേഭാരതിന് മാത്രമല്ല, കേരളത്തിലോടുന്ന 32 ദീർഘദൂര ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ്പില്ല. ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് വേണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിനും റെയിൽവേ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *