റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ചില വാർത്താ അവതാരകരേയും ചാനൽ ചർച്ചകളും ബഹിഷ്‌കരിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. രാഹുൽ ​ഗാന്ധിയെ ബഹിഷ്കരിച്ചാൽ മാത്രമേ കോൺ​ഗ്രിന് പ്രയോജനമുള്ളൂവെന്ന്‌ ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു.അദ്ദേഹം സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയാണ്‌’ ചെയ്യുന്നതെന്നും സംബിത് പത്ര ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ മുതൽ കോടതി വരെ പ്രതിപക്ഷ സഖ്യത്തിന്റെ ആക്രമണത്തിന് വിധേയമാകാത്ത ഒരു സ്ഥാപനവും ഇന്ത്യയിലില്ല. എല്ലാവരും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അത് ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കിൽ അത് രാഹുൽ ​ഗാന്ധിയാണ്. ആരെയെല്ലാം നിങ്ങൾ ബഹിഷ്കരിക്കും?. കോൺ​ഗ്രസിന് പ്രയോജനമുണ്ടാകുണ്ടാകണമെങ്കിൽ രാഹുൽ ​ഗാന്ധിയെ ബഹിഷ്കരിക്കണം.

മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനുള്ള പട്ടിക തയ്യാറാക്കിയത് എന്ത് ഉദ്ദേശത്തിലാണ്. പ്രതിപക്ഷ സഖ്യത്തിന്റെ ടാർ​ഗറ്റ് ലിസ്റ്റാണിത്. ഇവരെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ള ചില വ്യക്തികൾ ലക്ഷ്യമിട്ടാൽ ആരാണ് ഉത്തരവാദികൾ. മാധ്യമങ്ങളെ ലക്ഷ്യം വയ്ക്കുന്ന പ്രവണത കോൺ​ഗ്രസിനുണണ്ടെന്ന്‌ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും രാജീവ് ഗാന്ധിയുടെ അപകീർത്തി നിയമത്തിനുള്ള നിർദേശവും ചൂണ്ടിക്കാട്ടി പത്ര കൂട്ടിച്ചേർത്തു…….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *