റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാവിട്ടപ്പുറത്ത് വീണ്ടും അജ്ഞാത ജീവിയുടെ അക്രമം:കൂട് പൊളിച്ച് പൂർണ്ണ ഗർഭിണിയിയ ആടിനെ കൊന്ന നിലയിൽ

September 12, 2023 - 1:52 pm

ചങ്ങരംകുളം:പാവിട്ടപ്പുറത്ത് വീണ്ടും അജ്ഞാത ജീവിയുടെ അക്രമത്തിൽ ആടിനെ ചത്ത നിലയിൽ കണ്ടെത്തി.കൂട് പൊളിച്ച് പൂർണ്ണ ഗർഭിണിയിയ ആടിനെ പുറത്തേക്ക് വലിച്ച് കൊണ്ട് പോയി കൊന്ന നിലയിലാണ് കണ്ടെത്തിയത്.തിങ്കളാഴ്ച പുലർച്ചെയാണ് കോടിയിൽ സുലൈമാന്റെ വീട്ടിലെ പ്രസവിക്കാൻ ദിവസങ്ങൾ ബാക്കിയുള്ള ആടിനെ കൂടിന്റെ മെതിയിളക്കി പുറത്തേക്ക് വലിച്ചിറക്കി കൊലപ്പെടുത്തിയത്.സമീപത്ത് ആടിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന ജീവിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പാവിട്ടപ്പുറത്ത് പള്ളിയറക്കൽ മജീദിന്റെ വീട്ടിലെ മൂന്ന് ആടുകളെയും പൂച്ചയെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു.ഏതാനു ദിവസം മുമ്പാണ് പാവിട്ടപ്പുറം സ്വദേശിയായ മഞ്ഞിങ്ങൽ സുലൈമാന്റെ വീട്ടിലെ ഒര് ആടിനെ കൊല്ലുകയും ഒരു ആടിനെ കാണാതാവുകയും ചെയ്തത്.പ്രദേശത്ത് ആടുകളെ കൊലപ്പെടുത്തത് പതിവായതോടെ ക്ഷീര കർഷകരും ആശങ്കയിലാണ്.തെരുവ് നായകളുടെ ശല്ല്യമുള്ള പ്രദേശമാണെങ്കിലും സംഭവത്തിന് പിന്നിൽ തെരുവ് നായകൾ അല്ല എന്നാണ് പ്രദേശവാസികളുടെ നിഗമനം.തുടർച്ചയായായി സംഭവങ്ങൾ ആവർത്തിക്കുന്നത് മൂലം ജനങ്ങൾ ഭീതിയിലാണെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *