റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

September 11, 2023 - 9:01 pm

മലപ്പുറം: താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ സ്വദേശി ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ (3) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയിലാണ് അപകടം. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

അമ്മയ്ക്കൊപ്പം ഇറങ്ങിയതായിരുന്നു കുട്ടി. ഇതിനിടെയിലാണ് മതിൽ ഇടിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഇതിനു മുൻപ് തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *