ഇത്തിഹാദിന്റെ ഓഫര്‍ നിരസിച്ച്റാമോസ് സെവിയ്യയിലേക്ക്

റിയാദ്: സ്പാനിഷ് ലെജന്‍ഡറി ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് സൗദി ക്ലബായ അല്‍ ഇത്തിഹാദിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് സ്പാനിഷ് ക്ലബ് സെവിയ്യയില്‍ ചേരാന്‍ തീരുമാനിച്ചു. നിലവില്‍ ഫ്രീ ഏജന്റായി തുടരുന്ന റാമോസിനു മുന്നില്‍ രണ്ടു വര്‍ഷത്തെ കരാറാണ് അല്‍ ഇത്തിഹാദ് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ യൂറോപ്പില്‍ തന്നെ തുടരാനാണ് റാമോസിന്റെ തീരുമാനം. തന്റെ മുന്‍ ക്ലബായ സെവിയ്യയുമായി ഒരു വര്‍ഷ കരാറില്‍ താരം ഒപ്പിടുമെന്ന് ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
റാമോസിനായി തുര്‍ക്കി ക്ലബ് ഗലാറ്റസറെയും രംഗത്തുണ്ടായിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചശേഷം റാമോസ് പുതിയ ക്ലബ് കണ്ടെത്തിയിട്ടില്ല.

Share
അഭിപ്രായം എഴുതാം