പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം; സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മരിച്ചു. കാ​വു​ങ്ങ​ൽ സി​ൽ​ജോ – ജോ​ൺ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൾജോ​യാ​ണ് മ​രി​ച്ച​ത്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ഏപ്രിൽ 19 പു​ല​ർ​ച്ച​യോ​ടെ ആ​ൾ ജോയെ ​അ​ബോ​ധാ​വ​സ്ഥ​യിൽ കണ്ടതിനെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക​ൾ കി​ട​ന്നി​രു​ന്ന ത​ല​യ​ണ​യു​ടെ അ​ടി​യി​ൽ നി​ന്ന് പാ​മ്പിനെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ ക​രു​തി​യ​ത്.

ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ അ​നോ​ഷ് (10) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ .

ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും ശ​രീ​ര​ത്തി​ൽ പാ​മ്പ് ക​ടി​യേ​റ്റ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളുണ്ട്. ആ​ൾ ജോ​യു​ടെ സ​ഹോ​ദ​ര​ൻ അ​നോ​ഷ് (10) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണ് കു​ട്ടി​ക​ളെ ക​ടി​ച്ച​ത്. ആ​ൾ ജോ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →